സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

പെരിന്തൽമണ്ണ : സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷണൽ എൽപി സ്കൂളിലെ അറബിക് അധ്യാപിക മണ്ണേങ്ങൽ ഇളയേടത്ത് നഫീസ (56) ആണ് മരിച്ചത്. പുലാമന്തോൾ ചെമ്മല സ്വദേശിനിയാണ്. കുരുവമ്പലം എൽ പി സ്കുളിനു മുന്നിൽ വച്ചായിരുന്നു അപകടം. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് അപകടം.
ഭർത്താവ് : മുഹമ്മദ് ഹനീഫ. മക്കൾ: മുഹമ്മദ് ഹഫീഫ് (വല്ലപ്പുഴ പൂക്കോയ തങ്ങൾ എൽപി സ്കൂൾ അധ്യാപകൻ), മുഹമ്മദ് അസ്‌ലം (പട്ടിക്കാട് വേങ്ങൂർഎം ഇ എ എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി). പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ചെമ്മല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.








0 comments