തിരുവനന്തപുരത്ത് ദന്തഡോക്ടർ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവളി സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് സൗമ്യയും ഭർത്താവ് അനൂപും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്.
0 comments