കരുത്തോടെ മുന്നേറാൻ 'പുതുവഴികൾ'; നിർദേശങ്ങൾ അയക്കാൻ സംവിധാനവുമായി സിപിഐ എം

തിരുവനന്തപുരം: പുതിയ കാലത്ത് പാർടി മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവര്‍ത്തന പദ്ധതിയും എന്താകണമെന്നത് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും തേടാൻ സംവിധാവുമായി സിപിഐ എം. നാട്ടിലും വിദേശത്തുമുള്ള സിപിഐ എം അനുഭാവികളും അല്ലാത്തവരുമായ മുഴുവന്‍ മലയാളികൾക്കും നിര്‍ദേശങ്ങൾ സമർപ്പിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.
യുവാക്കള്‍, വിദ്യാര്‍ഥികള്‍, യുവതികള്‍, ട്രാന്‍സ് ജന്‍ഡേഴ്‌സ്, തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും കേള്‍ക്കും. പ്രത്യേകിച്ച് പുതുതലമുറയെ കേള്‍ക്കണം എന്നാണ് പാര്‍ടി കണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പുതുവഴികള്‍' എന്ന പേരില്‍ ആരംഭിച്ച ഇമെയില്‍, വാട്ട്‌സാപ്പ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 7994777168 എന്ന വാട്ട്‌സാപ്പ് നമ്പറും puthuvazhikal@gmail എന്ന മെയില്‍ ഐഡിയും ഇതിനായി ഉപയോഗപ്പെടുത്താം. ഇതിനായുള്ള വെബ്‌സൈറ്റും മൊബൈല്‍ ആപ്പും വരും ദിവസങ്ങളില്‍ തയ്യാറാവും.
ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും സിപിഐ എം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മപദ്ധതി തയ്യാറാക്കുക പാര്‍ടി സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments