ad
Deshabhimani

സിപിഐ എം ചേലക്കര മുന്‍ ഏരിയാ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ അന്തരിച്ചു

P P Muhammad Kutty Master
വെബ് ഡെസ്ക്

Published on Oct 06, 2025, 05:40 PM | 1 min read

ചേലക്കര: ചേലക്കര മണ്ഡലത്തില്‍ സിപിഐ എമ്മിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച മുന്‍ ഏരിയ സെക്രട്ടറി മേപ്പാടം പയറ്റിപ്പറമ്പില്‍ പി പി മുഹമ്മദ്കുട്ടി (85) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആറു മാസം ജയില്‍വാസം അനുഭവിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.


സിപിഐ എം ചേലക്കര ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, തലപ്പിള്ളി താലൂക്ക് തോട്ടം തൊഴിലാളി (സിഐടിയു) സെക്രട്ടറി, സിഐടിയു ഏരിയ പ്രസിഡന്റ് , കര്‍ഷക തൊഴിലാളി യൂണിയന്‍ ചേലക്കര ഏരിയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുന്‍ അറബിക് അധ്യാപകന്‍ കൂടിയാണ്.


പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എം പി, ജില്ലാ കമ്മിറ്റിയംഗം പി എ ബാബു, ലോക്കല്‍ സെക്രട്ടറി എം വി മനോജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിച്ചു. ഖബറടക്കം നടത്തി. ഭാര്യ: സി സെയ്തുമ്മ (റിട്ട. അധ്യാപിക), മക്കള്‍: റഫീക്, റഷീദ് (അധ്യാപകന്‍, എസ്എന്‍ടിടിഐ ചെറുതുരുത്തി). മരുമക്കള്‍: സഫീന (പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്), രേഷ്മ (ജിയുപിഎസ്, ആറ്റൂര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home