'കേരളാ നോൺട്രേഡിംഗ്- 2025'; കമ്പനീസ് ആക്ട് കരട് ബില്ലിന് അം​ഗീകാരം

cabinet

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 04, 2025, 06:30 PM | 1 min read

തിരുവനന്തപുരം: 'ദി കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് (ഭേദഗതി) കരട് ബിൽ കേരളാ നോൺട്രേഡിംഗ് -2025ന് ഇന്നു ചേർന്ന മന്ത്രിസഭായോ​ഗം അംഗീകാരം നൽകി.


1961-ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ടിൻറെ പട്ടികയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് കമ്പനീസ് ആക്ട് കേരളത്തിൽ നോൺ ട്രേഡിംഗ് കമ്പനികൾക്ക് ബാധകമാകുന്നത്. എന്നാൽ രജിസ്ട്രേഷൻ വകുപ്പിൽ റീജിയണൽ ഡയറക്ടർ പദവി ഇല്ലാത്തതിനാൽ നിലവിൽ ആക്ട് അധികാരപ്പെടുത്തിയിട്ടുള്ള അപ്പിൽ അധികാരി കേരളത്തിലെ നോൺ ട്രേഡിംഗ് കമ്പനികളിൽ ഇല്ല. അതുകൊണ്ട് 2013ലെ കമ്പനീസ് ആക്ടിലെ റീജിയണൽ ഡയറക്ടർ എന്ന അപ്പീൽ അധികാരിക്ക് പകരം ജോയ്ൻറ് ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ എന്ന ഉദ്യോഗസ്ഥനെ അപ്പീൽ അധികാരിയായി നിയമിക്കുന്നത് സംബന്ധിച്ചാണ് ഭേദഗതി.


മന്ത്രിസഭായോഗ തീരുമാനങ്ങൾ


നിയമനം


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈയിൽ ഫെഡറേഷൻ ലിമിറ്റഡ് (ടെക്സ്ഫെഡ്) ൽ മാനേജിംഗ് ഡയറക്ടറായി എബി തോമസിനെ നിയമിക്കും.


സേവന കാലാവധി ദീർഘിപ്പിച്ചു


ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യൻ്റെ സേവന കാലാവധി 06.06.2024 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.



deshabhimani section

Related News

0 comments
Sort by

Home