വി എസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചികിത്സയിൽ തുടരുന്ന മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പട്ടം എസ്‍യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേരും.
തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി എസിന് തിങ്കളാഴ്‌ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ തിങ്കളാഴ്ച പട്ടം എസ്‌യുടി ആശുപത്രിയിലെത്തിയിരുന്നു.
0 comments