കെ കെ കൊച്ചിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ചിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രാജ്യത്തെ ദളിത് ജീവിതങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അദ്ദേഹം നിരന്തരം എഴുതുകയും പ്രവർത്തിക്കുകയുംചെയ്‌തു. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് നിർവഹണ സമിതി അംഗവുമാണ് അദ്ദേഹം–- മുഖ്യമന്ത്രി പറഞ്ഞു.
0 comments