'കോൺഗ്രസ് ജനതാ പാർട്ടി'; നേമം വഴി തൃശൂർ വന്ന് നിൽക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും ചേർന്ന് കോൺഗ്രസ് ജനതാ പാർട്ടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിജെപി എന്നാൽ കോൺഗ്രസ് ജനതാ പാർട്ടിയാണ്. നേമം വഴി അതിപ്പോൾ തൃശൂർ വന്ന് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വയനാട്ടിലെ എൽഡിഎഫ് വോട്ട് കുറഞ്ഞതിന് ചിലർക്ക് വലിയ വേവലാതിയാണ്. അതിലും നല്ലത് തൃശൂരിലെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോയത് എണ്ണുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാറുമായി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ താൻ ഒരിക്കലും പോയിട്ടില്ല. സംഘപരിവാറിനോട് താൻ എങ്ങനെയാണ് പെരുമാറിയതെന്ന് ചരിത്രം നോക്കിയാൽ അറിയാം. സംഘപരിവാറുകാരുടെ മുന്നിൽ വണങ്ങി നിൽക്കുന്ന പതിവ് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ സംഘപരിവാറിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു. അതിനുള്ള ശ്രമങ്ങള്‍ ആണ് കോണ്‍ഗ്രസ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാത്ത കൂട്ടരാണ് കോണ്‍ഗ്രസ്. എന്തിനും ഏതിനും എതിര്‍പ്പുമായി വരുന്നത് നാട് അംഗീകരിക്കില്ല എന്നത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments