കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവി; ആലപ്പുഴ കെഎസ്‌യുവിൽ ഉൾപ്പോര്

ആലപ്പുഴ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ആലപ്പുഴ കെഎസ്‌യുവിൽ ഉൾപ്പോര് രൂക്ഷം. ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. സംഘടന രൂപീകൃതമായ ആലപ്പുഴയിൽ എല്ലാ കോളേജിലും കെഎസ്‌യുവിന് കനത്ത തോൽവിയാണുണ്ടായത്.
നാല് വർഷങ്ങളിലായി കെഎസ്‌യു ഭരിച്ചിരുന്ന എംഎസ്എം കോളേജും ഇത്തവണ എസ്എഫ്ഐ ജയിച്ചു. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിലും രണ്ട് വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐ ജയിക്കുകയായിരുന്നു. ജില്ലയിലെ 19 കോളേജുകളിലും എസ്എഫ്ഐ തേരോട്ടമായിരുന്നു. ഇത് കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ കഴിവുകേട് കൊണ്ടാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.
കഴിഞ്ഞ മൂന്ന് വർഷവും കെഎസ്‌യു- എംഎസ്എഫ് മുന്നണി വിജയിച്ച കായംകുളം എംഎസ്എം കോളേജ്, രണ്ടുവർഷം കെഎസ്‌യു വിജയിച്ച അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങളിലെ യൂണിയൻ കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. കേരളം സർവകലാശാലയിലെ മിക്ക കോളേജുകളിലും എസ്എഫ്ഐ നേടിയ വിജയൻ കെഎസ്‌യുവിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്.









0 comments