സ്കൂൾ വിദ്യാർഥിയെ മർദിച്ച് വീഡിയോ ചിത്രീകരിച്ച സംഭവം: വകുപ്പുതല അന്വേഷണം നടത്തും

തിരുവനന്തപുരം> കോട്ടയത്ത് 9-ാം ക്ലാസ് വിദ്യാർഥിയെ അതേ ക്ലാസിലെ ഏഴ് വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
Related News

0 comments