Deshabhimani

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

CRIME
വെബ് ഡെസ്ക്

Published on Apr 27, 2025, 10:10 AM | 1 min read

മാന്നാർ (ആലപ്പുഴ): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും പിടിയിൽ. ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇരുവരെയും മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. 2024 സെപ്തംബറിലാണ് സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കാണുമ്പോഴാണ്‌ രണ്ടാനച്ഛൻ പീഡിപ്പിച്ചത്. ഈ വിവരം അമ്മയോട് കുട്ടി പറഞ്ഞെങ്കിലും ഇടപെട്ടില്ല. മാനസികമായി തളർത്തുന്ന പെരുമാറ്റം പ്രതി തുടർന്നതോടെ കുട്ടി നേരിട്ട് മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പീഡന വിവരം ഉൾപ്പടെ വ്യക്തമാക്കി പരാതി നൽകുകയായിരുന്നു.


മാന്നാർ എസ്എച്ച്ഒ ഡി രജീഷ് കുമാറി​ന്റെ നിർദേശ പ്രകാരം എസ് ഐ ഗിരീഷ്‌കുമാർ, പ്രൊബേഷൻ എസ് ഐ ജോബിൻ, വനിതാ എഎസ്ഐമാരായ സ്വർണരേഖ, രജിത, സിനിയർ സിപിഒ സുധീഷ്, സിപിഒ ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Home