Deshabhimani

മുഖ്യമന്ത്രിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖലാ അവലോകന യോഗം നാളെ

cm new
വെബ് ഡെസ്ക്

Published on May 14, 2025, 09:06 PM | 1 min read

തിരുവനന്തപുരം : ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ചേരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖലാ അവലോകന യോ​ഗം മെയ് 15ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ യോ​ഗത്തിൽ പരിഹരിക്കും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിക്കുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


സർക്കാരിൻ്റെ വിവിധ മിഷനുകളും സുപ്രധാന പദ്ധതികളുമാണ് ആദ്യം അവലോകനം ചെയ്യുക. തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. ജില്ലാ കളക്ടർമാരാണ് വിഷയങ്ങൾ അവതരിപ്പിക്കുക. ഉച്ചയ്ക്ക് 12.45 ന് മുഖ്യമന്ത്രി യോഗം ഉപസംഹരിച്ച് സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അവലോകനം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home