ചെങ്ങന്നൂർ വാഹനാപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

ചെങ്ങന്നൂർ: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
എംസി റോഡിൽ ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ് ജങ്‌ഷനിലാണ് ഞായർ രാവിലെ 10ഓടെ അപകടമുണ്ടായത്. ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്‌റ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 40ലേറെ പേർക്ക് പരിക്കേറ്റു. വിവാഹ നിശ്‌ചയച്ചടങ്ങിൽ പങ്കെടുക്കാനായി അടൂർ തെങ്ങമത്ത് നിന്നും മണിമലഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസും എതിർ ദിശയിൽ തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രി, പരുമല, കല്ലിശ്ശേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകത്തെത്തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
0 comments