പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

നാദാപുരം: പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കോൺഗ്രസ് നാദാപുരം മണ്ഡലം നേതാവ് കെ ടി കെ അശോകനെതിരെയാണ് പീഡനത്തിന് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തിങ്കളാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ ആറിന് മകന്റെ കേസിനായി യുവതിയിൽനിന്ന് അശോകൻ പലതവണകളിലായി വാങ്ങിയ 6,70,000 രൂപ വാങ്ങിയിരുന്നു. ഈ തുക തിരികെ വാങ്ങുന്നതിനായി നേതാവിന്റെ വീട്ടിൽ പോയപ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. വീട്ടിൽ വന്നാൽ പണം നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയെ വിളിച്ച് വരുത്തുകയായിരുന്നു. യുവതിയിൽനിന്ന് വാങ്ങിയ പണം തിരിതെ നൽകാതെ വഞ്ചിച്ചതായും നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
0 comments