മാഹി ബൈപ്പാസിൽ കാര്‍ ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

car accident
വെബ് ഡെസ്ക്

Published on Mar 11, 2025, 02:42 PM | 1 min read

ഒഞ്ചിയം: മാഹി ബൈപ്പാസിൽ കാര്‍ ഡിവൈഡറിൽ ഇടിച്ച് അപകടം. കാറിന് തീപിടിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അഴിയൂരിന് സമീപം തലശ്ശേരി-മാഹി ബൈപ്പാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചൊവ്വ പകൽ 12 മണിയോടെ തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും കത്തി നശിച്ചു. മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചോമ്പാല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

0 comments
Sort by

Home