വർഗീയതക്കെതിരെ മഹാകുടുംബസദസ്സ്; എം എ ബേബി ഇന്ന് നിലമ്പൂരില്‍

നിലമ്പൂർ: തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിച്ച് ജനങ്ങളെ മതപരമായി ചേരിതിരിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഇന്ന് മഹാകുടുംബസദസ്സുകൾ സംഘടിപ്പിക്കും. ‘സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ’ മുദ്രാവാക്യമുയർത്തി 30 കേന്ദ്രങ്ങളിലാണ് പരിപാടി. അരലക്ഷം പേർ അണിനിരക്കും. വീടുകളിൽനിന്ന് ബൂത്തുകളിലേക്ക് പ്രകടനമായാണ് സദസ്സിൽ പ്രവർത്തകരെത്തുക.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ചന്തക്കുന്ന്, ചുങ്കത്തറ എന്നിവിടങ്ങളിൽ സംസാരിക്കും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (എടക്കര, ചുങ്കത്തറ), പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ (നിലമ്പൂർ, അമരമ്പലം), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എളമരം കരീം, കെ രാധാകൃഷ്‌ണൻ, കെ കെ ശൈലജ, സി എസ് സുജാത, കെ എസ് സലീഖ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, ഘടകകക്ഷി നേതാക്കളായ മന്ത്രിമാർ കെ രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, ചിഞ്ചുറാണി, പി പ്രസാദ് എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.
0 comments