തപാൽവകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം
നെടുമ്പാശേരിയിൽ ബിസിനസ് കറസ്പോണ്ടൻസ് ഓഫീസ് തുടങ്ങി

കൊച്ചി : ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ പോസ്റ്റ് പെയ്മെന്റ് ബാങ്ക് നടപ്പിലാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കിലുള്ള വിവിധ ഇൻഷുറൻസ് പദ്ധതികളിൽ പൊതുജനങ്ങൾക്ക് ചേരുന്നതിനായി നെടുമ്പാശേരിയിൽ ബിസിനസ് കറസ്പോണ്ടൻസ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ആധുനിക ചികിത്സ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിലൂടെ നൽകി എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് നൽകുക എന്നതാണ് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
നിവ ബുപാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് തപാൽ വകുപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിച്ച ബിസിനസ് കറസ്പോണ്ടൻസ് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് നിർവഹിച്ചു. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സീനിയർ മാനേജർ വി എം നിമ്മി മോൾ അധ്യക്ഷയായിരുന്നു. മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി പി തരിയൻ,ഐപിപിബി മാനേജർ എച്ച് എസ് ശ്രീനാഥ്, ഷാജു സെബാസ്റ്റ്യൻ, പി കെ എസ്തോസ്,എ വി രാജഗോപാൽ,ടി എസ് മുരളി, കെ ജെ ഫ്രാൻസിസ്, പി പി ബാബുരാജ്, ബിന്നി തരിയൻ എന്നിവർ സംസാരിച്ചു.
0 comments