പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറം : പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 29 യാത്രക്കാർക്ക് പരിക്ക്. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട് കുന്നുമ്മലിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ആളെയിറക്കാനായി നിർത്തിയ ബസിനു പിറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും തൂതയിൽ നിന്നും താഴേക്കോട് വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറകിൽ ബസിടിച്ചതോടെ നിർത്തിയിട്ടിരുന്ന ബസ് അൽപം മുന്നോട്ട് നീങ്ങി നിന്നു. പിറകിലെ ബസിന്റെ മുൻഭാഗത്തിരുന്നവരാണ് പരിക്കേറ്റവരിൽ കൂടുതൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
Related News

0 comments