പെരിന്തൽമണ്ണയിൽ ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; 22 പേർക്ക് പരിക്ക്

പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ശനി വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് വടക്കഞ്ചേരിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ബസിൽ യാത്രചെയ്ത മണ്ണാർക്കാട് അരിയൂർ കോട്ടോപാടത്തെ ചെറുവാലൂർ വാരിയത്ത് ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (20)ആണ് മരിച്ചത്. മണ്ണാർക്കാട് കോളേജിലെ ബിഎസ്‌സി വിദ്യാർഥിനിയാണ്. പരിക്കേറ്റ 13 പേരെ പെരിന്തൽമണ്ണ കിംസ് അൽശിഫാ ആശുപത്രിയിലും ഒമ്പതുപേരെ മൗലാനാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 comments