നാൽപ്പതോളം പേർക്ക് പരിക്കുണ്ട്
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; ഒരു മരണം , നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു മരണം. ആര്യങ്കോട് കാവല്ലൂർ സ്വദേശി ദാസിനി (61) ആണ് മരിച്ചത്. നാൽപ്പതോളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെല്ലാം വെള്ളറട ആര്യങ്കോട് സ്വദേശികളാണ്. വെള്ളറട പെരിങ്കടവിളയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
വെള്ളി രാത്രി പത്തോടെ നെടുമങ്ങാട് വെമ്പായം റോഡിൽ ഇരുഞ്ചയം പാൽ സൊസൈറ്റിക്കുസമീപമായിരുന്നു അപകടം. അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവർക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരുന്നു.
അതിവേഗം രക്ഷാപ്രവർത്തനം
ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അതിവേഗം രക്ഷാപ്രവർത്തനവുമായി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാർ ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി. പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കും കന്യാകുളങ്ങര ആശുപത്രിയിലും എത്തിച്ചു. വിവിധ സംഘടനകളുടേതടക്കം ആംബുലൻസുകൾ സ്ഥലത്തെത്തി. നെടുമങ്ങാട് താലൂക്ക് ആശുപത്രി പരിസരത്തും ആംബുലൻസ് തയ്യാറായിരുന്നു. വിദഗ്‌ധ ചികിത്സ വേണ്ടവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ആരും ബസിനടിയിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വിവരമറിഞ്ഞ ഉടനെ നിർദേശം നൽകിയിരുന്നു. എ എ റഹിം എംപി, ഡി കെ മുരളി എംഎൽഎ, നഗരസഭാധ്യക്ഷ സി എസ് ശ്രീജ, സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മന്ത്രി ജി ആർ അനിൽ മെഡിക്കൽ കോളേജിലെത്തി.
ആര്യങ്കോട് കാവല്ലൂർ സ്വദേശി ദാസിനി (61) ആണ് മരിച്ചത്
അപകടത്തിൽ ഒരു മരണം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി
ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം
ബസിൽ ഉണ്ടായിരുന്നത് കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും വിനോദയാത്ര പോയവർ
മൂന്ന് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
സ്ഥലത്തേക്ക് കൂടുതൽ വൈദ്യസഹായം എത്തിക്കുന്നു
...
Tags
Related News

0 comments