ബോണക്കാട് വനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

 ബോണക്കാട്
വെബ് ഡെസ്ക്

Published on Dec 02, 2025, 10:29 AM | 1 min read

നെടുമങ്ങാട്: കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥ വിനീത , ബിഎഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെ കണ്ടെത്തി.തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് ഇന്നലെ കാണാതായത്. പ്രതികൂല കാലാവസ്ഥ മൂലം തിരിച്ചെത്താൻ ഇവർക്ക് സാധിക്കാതെ വരികയായിരുന്നു എന്നാണ് വിവരം.


കേരള – തമിഴ്‌നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്.കാണാതായവർക്കായി തിരച്ചിൽ തുടരുകയായിരുന്നു . ഇതിനിടെയാണ് ഇവർ തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയർലസ് കമ്യൂണിക്കേഷൻ വഴി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർആർടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home