3.9 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 3.9 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഇമ്രാൻ അലി ഷെയ്ക്കി(൨൯)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്.
ജില്ലാ എക്‌സൈസും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽനിന്നാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ എസ് സജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
0 comments