‘കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും, മരിച്ചാൽ പൊലീസ് കേസെടുക്കില്ല’; ഷഹബാസിനെ ആക്രമിച്ചവരുടെ ശബ്ദ സന്ദേശം പുറത്ത്

താമരശേരി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസുകാരൻ തലയ്‌ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട മുറമ്മദ് ഷഹബാസിനെ മർദിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നെറ്റ്‌ഫ്ലിക്‌സിന്റെ ‘സ്‌ക്വിഡ് ഗെയിം’ വെബ് സീരീസിലെ പാവയുടെ ചിത്രം പശ്ചാത്തലമാക്കിയുള്ള ഗ്രൂപ്പിലെ സന്ദേശങ്ങളാണ് പുറത്തുവന്നത്.
ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് ഒരു വിദ്യാർഥി പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, പൊലീസ് കേസെടുക്കില്ല’ എന്ന് പറയുന്ന ശബ്‌ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഇതോടൊപ്പം സംഭവത്തിന് ശേഷം അക്രമിച്ച വിദ്യാർഥികളിൽ ഒരാൾ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച സന്ദേശവും പുറത്തുവന്നു. സംഭവത്തിൽ പൊരുത്തപ്പെടണം എന്ന് പറയുന്ന സന്ദേശമാണ് പുറത്തുവന്നത്.
‘ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും... മോളിൽ അയച്ച മെസേജ് നോക്ക്... ഞാൻ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോൾ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്നം ഞങ്ങളാരും മനസ്സിൽ പോലും വിചാരിച്ചില്ല... എന്തേലും ഉണ്ടേൽ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ...'– സന്ദേശത്തിൽ വിദ്യാർഥി പറയുന്നു.
0 comments