Deshabhimani

ഒമ്പതു വയസുകാരനെ പീഡിപ്പിച്ച അസം സ്വദേശിക്ക്‌ 60 വർഷം കഠിന തടവ്‌

POCSO case
വെബ് ഡെസ്ക്

Published on May 15, 2025, 06:49 PM | 1 min read

കോട്ടയം: ഒമ്പതു വയസുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. അസം ബെക്‌സ സ്വദേശി അനിൽ എക്ക(21)യെ ആണ്‌ കോട്ടയം പോക്സോ അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്‌.


2022 നവംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടിയെ ഏറ്റുമാനൂരിലെ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽവെച്ച് പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, എസ്‌എച്ച്‌ഒമാരായിരുന്ന സി ആർ രാജേഷ് കുമാർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ എബ്രഹാം ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home