വൗ, വണ്ടർകിഡ് ഐഡിയ ; നിർമിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് റൗൾ ജോൺ

കൊച്ചി
നിർമിതബുദ്ധിയുടെ പുതിയ സാധ്യതകളെക്കുറിച്ചാണ് പത്താംക്ലാസുകാരൻ റൗൾ ജോൺ അജു മുഖ്യമന്ത്രിയോട് ആരാഞ്ഞത്. ഇതരഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. ഡിജിറ്റൽ സർവകലാശാല മേഖലയിൽ ആലോചനകൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
നിർമിത ബുദ്ധിയെക്കുറിച്ച് വിദേശത്തുള്ള കുട്ടികൾക്കടക്കം ക്ലാസെടുക്കുന്ന കൊച്ചുമിടുക്കനാണ് ഇടപ്പള്ളി സ്വദേശി റൗൾ. നോർത്ത് ഇടപ്പള്ളി ഗവ. വിഎച്ച്‌എസ്‌എസിലെ പത്താംക്ലാസ് വിദ്യാർഥി. നിർമിത ബുദ്ധിയുടെ സഹായത്തോടെ രണ്ട് റോബോട്ടുകളും നിർമിച്ചിട്ടുണ്ട്. അതിൽ സൗജന്യമായി നിയമോപദേശം നൽകുന്ന ന്യായ്‌സാഥി പ്രധാനം. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ് മിഷൻ വലിയ പിന്തുണയാണ് നൽകുന്നതെന്ന് റൗൾ പറഞ്ഞു.
0 comments