തരൂരിന്റെ ലേഖനം; സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസ് വാദങ്ങളുടെ മുനയൊടിച്ചെന്ന് കെപിസിസി

തിരുവനന്തപുരം : കേരളത്തിന്റെ വ്യാവസായിക വളർച്ചയെ പ്രശംസിച്ചുള്ള ഡോ. ശശി തരൂർ എംപിയുടെ ലേഖനത്തോട് കെപിസിസിക്ക് അതൃപ്തി. തരൂരിന്റെ ലേഖനം കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയെന്ന് വിലയിരുത്തി കോൺഗ്രസ് സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസ് വാദങ്ങളുടെ മുനയൊടിച്ചിരിക്കയാണ് ലേഖനമെന്നും വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടണമെന്നും കെപിസിസി ആവശ്യപ്പെട്ടു.
ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്.
കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് മാധ്യമങ്ങളുടെയും വ്യാജപ്രചാരണം പൊളിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ലേഖനം. കൃത്യമായ കണക്കുകളും വസ്തുതകളും അവതരിപ്പിച്ച് കോൺഗ്രസ് എംപി തന്നെ ലേഖനവുമായെത്തിയതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ് മുഖം രക്ഷിക്കാനായാണ് പൊള്ള വാദങ്ങളുമായെത്തിയത്. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഇനിയും ഒരുപാട് വളരാനുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഏത് കണക്കുകൾ അടിസ്ഥാനമാക്കിയാണ് ശശി തരൂർ ഇതെല്ലാം പറഞ്ഞതെന്നും സതീശൻ ചോദിക്കുന്നുണ്ട്. എന്നാൽ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തിയാണ് കേരളത്തിന്റെ വളർച്ചയെപ്പറ്റി ശശി തരൂരിന്റെ ലേഖനം. സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Related News

0 comments