തൃശൂരിൽ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ

പുതുക്കാട്: വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിൽ. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടിൽ രമേശി (53) നെയാണ് എക്സെെസ് ഇൻസ്‌പെക്ടർ കെ കെ സുധീറും സംഘവും ചേർന്ന് തൃശൂർ കണ്ണൻകുളങ്ങര ടി ബി റോഡിൽ നിന്നും ശനിയാഴ്ച പകൽ 3.30 ഓടെ പിടികൂടിയത്.
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 5 ലിറ്റർ ചാരായവും ഇയാളിൽ നിന്ന് പിടികൂടി. തൃശൂർ മാർക്കറ്റിൽ നിന്നും പഴുത്ത് ഉപയോഗ ശൂന്യമായ ഞാവൽ പഴങ്ങൾ മൊത്തമായി ഒരാൾ വാങ്ങി കൊണ്ട് പോകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്. കൊഴുക്കുള്ളിയിൽ വാടകക്ക് വീട് എടുത്താണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഒരു കുപ്പി ചാരായത്തിന് 1000 രൂപ വെച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസി എക്സൈസ് ഇൻസ്‌പെക്ടർമാർ ആയ എ പി പ്രവീൺ കുമാർ, എൻ ആർ രാജു, ടി ജെ രഞ്ജിത്ത്, സി ഇ ഒ മാരായ ആർ അരുൺ കുമാർ, അനൂപ് ദാസ്, കെ ആർ ബിജു ഡ്രൈവർ ടി ആർ ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 comments