രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയായെന്ന് ഇരുപത്തിമൂന്നുകാരി

Rahul Mamkootathil
വെബ് ഡെസ്ക്

Published on Dec 02, 2025, 03:10 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി. ഹോട്ടൽ മുറിയിൽ കൊണ്ടുപോയി രാഹുൽ ക്രൂര പീഡനത്തിനിരയാക്കിയെന്ന് യുവതി വെളിപ്പെടുത്തിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂര പീഡനത്തിനിരയായെന്ന് ബം​ഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകി. രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാ​ഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.


ഹോട്ടൽമുറിയിൽവച്ച് രാഹുൽ ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂര പീഡനമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഗർഭിണിയാകണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചെന്നും യുവതി പറയുന്നു.


ഇ മെയിൽ വഴിയാണ് യുവതി കോൺഗ്രസ് നേതൃത്വത്തിന് പരാതി അയച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി. രാഹുൽ വിവാഹ വാഗ്ദാനവും നൽകിയതായി യുവതി പറയുന്നു.


രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികമായി ചൂഷണം ചെയ്തെന്നും ​ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും മറ്റൊരു യുവതി മുഖ്യമന്ത്രിക്കടക്കം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്തതിന് പിന്നാലെ പാലാക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി രാഹുൽ നാടുവിട്ടു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള നീക്കങ്ങൾ അഭിഭാഷകൻ വഴി നടത്തുകയും ചെയ്തു.


അറസ്റ്റ് ഭയന്ന് രാഹുൽ മുങ്ങിയത് സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലെന്ന വിവരം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. രാഹുലിനായി സംസ്ഥാന വ്യാപകമായും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും സമാന്തര അന്വേഷണം നടക്കുന്നതിനിടെയാണ് കൂടുതൽ പരാതികൾ ഉയർന്നുവരുന്നത്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home