'ഡിയർ ലാലേട്ടൻ...' മെസിയുടെ വക മോഹൻലാലിനൊരു ഓട്ടോഗ്രാഫ് - വീഡിയോ

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ലോക ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയുടെ ഓട്ടോഗ്രാഫ്. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. 'ഡിയർ ലാലേട്ടൻ' എന്ന് എഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്.
‘‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. അത്തരം നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി. അതാ... എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മോഹൻലാൽ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.
0 comments