അമ്പലത്തിൻകാല അശോകൻ വധക്കേസ്: എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

തിരുവനന്തപുരം: സിപിഐ എം പ്രവർത്തകൻ അമ്പലത്തിൻകാൽ അശോകൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയുമൊടുക്കണം. ആദ്യ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
ഒന്നാംപ്രതി ആമച്ചൽ തലക്കോണം തെക്കേകുഞ്ചുവീട്ടിൽ ശംഭുകുമാർ, രണ്ടാംപ്രതി കുരുതംകോട് എസ് എം സദനത്തിൽ ശ്രീജിത്, മൂന്നാംപ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാംപ്രതി കുരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ, അഞ്ചാംപ്രതി തലക്കോണം തെക്കേകുഞ്ചുവീട്ടിൽ സന്തോഷ് എന്നിവർക്കാണ് ഇരട്ട ജിവപര്യന്തം ശിക്ഷവിധിച്ചത്. ഏഴാംപ്രതി അമ്പലത്തിൻകാല രോഹിണിനിവാസിൽ അഭിഷേക്, പത്താംപ്രതി അമ്പലത്തിൻകാല പ്രശാന്ത് ഭവനിൽ പ്രശാന്ത്, പന്ത്രണ്ടാംപ്രതി കിഴമച്ചൽ ചന്ദ്രവിലാസം വീട്ടിൽ സജീവ് എന്നിവർക്ക് ജീവപര്യന്തം തടവ്.
2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. മുഖ്യപ്രതി ശംഭു കൊള്ള പലിശയക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അമ്പലത്തുക്കാൽ ജങ്ഷനിൽ വെച്ചായിരുന്നു കൊലപാതകം. 19 പ്രതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടു.
Related News

0 comments