ഝാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

accident
വെബ് ഡെസ്ക്

Published on Mar 21, 2025, 11:21 PM | 1 min read

മലപ്പുറം : ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ വാഹനാപകടത്തിൽ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിൻ്റെയും(അപ്പുട്ടൻ) ഉദയയുടെയും മകൻ ദിപുവാണ് (35) മരിച്ചത്. പട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെ കൂട്ടി തിരികെ വരുന്നതിനിടെ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്.


ദിപുവിന്റെ ഭാര്യ നിമിഷ, മകൻ ചിന്മയ്, സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. മൃതദേഹം മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളേജിൽ. ശനിയാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



deshabhimani section

Related News

0 comments
Sort by

Home