ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; നാല് പേരുടെ നില ഗുരുതരം

ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു, ഇതിൽ ഡ്രൈവറടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മൂലമറ്റത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാഞ്ഞാർ-വാഗമൺ റൂട്ടിൽ പുത്തേടിനു സമീപത്ത് വച്ച് വാഹനം നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Related News

0 comments