അഴീക്കോട് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട്: കണ്ണൂർ അഴീക്കോട് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാട്ടൂൽ സെൻട്രൽ ആറ് തെങ്ങ് കടവ് ഇസ്മയിൽ (21) ആണ് മരിച്ചത്. ഞായറാഴ്ച പകൽ അഴീക്കോട് മീൻകുന്ന് ആയനി വയൽ കുളത്തിലാണ് അപകടം.
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിവരത്തെ തുടർന്ന് തലശേരിയിൽ നിന്നും സ്കൂബാ ഡൈവേഴ്സ് ടീം എത്തി തെരച്ചിൽ നടത്തി. ഏറെ നേരത്തെ തെരച്ചലിനൊടുവിലാണ് ഇസ്മയിലിന്റെ മൃതദേഹം കണ്ടെത്തിയത്. മാട്ടൂൽ സെൻട്രലിലെ
ഷാലിമയുടെയും ഷമീലിൻ്റെയും മകനാണ് ഇസ്മയിൽ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, അബ്ദുൾ റഹിമാൻ.
0 comments