രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലം : എ വിജയരാഘവൻ

മലപ്പുറം
നിലവിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കേരള സർക്കാറിന്റെ മികവാർന്ന പ്രവർത്തനത്തിനുള്ള ജനകീയ സ്വീകാര്യത പ്രതിഫലിക്കുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.
പി വി അൻവർ ഫാക്ടർ ഇല്ല. വ്യക്തിക്കല്ല വോട്ട്. യുഡിഎഫിന്റെ അവകാശവാദങ്ങൾ പൊളിയും. രാഷ്ട്രീയ സാഹചര്യങ്ങളും വിജയ സാധ്യതയും പരിഗണിച്ചാവും എൽഡിഎഫ് സ്ഥാനാർഥി നിർണയം. സർക്കാരിന്റെ പ്രവർത്തനമാണ് തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമെങ്കിൽ ജനങ്ങളുടെ വലിയ അംഗീകാരം സർക്കാരിനുണ്ട്.
ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടുക എന്നത് പ്രധാനമാണ്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ എല്ലാ വലതുപക്ഷ ചേരികളും ഒന്നിക്കുന്നുണ്ട്. ഇടതുപക്ഷം ദുർബലപ്പെടുന്നത് കേരളത്തിന്റെ മുന്നേറ്റത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments