Deshabhimani

എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

A Pradeep Kumar
വെബ് ഡെസ്ക്

Published on May 17, 2025, 12:08 PM | 1 min read

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ ഉത്തരവായി. സിപിഐ എം സംസ്ഥാന കമ്മറ്റി അം​ഗമാണ്.


എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് തവണ എംഎല്‍എയായി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോര്‍ത്ത് മണ്ഡലത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി.


നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശി. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകന്‍. വെസ്‌റ്റ്‌ ഹിൽ ചുങ്കത്താണ് താമസം. ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി). മകള്‍: അമിത (ആര്‍കിടെക്റ്റ്).







deshabhimani section

Related News

View More
0 comments
Sort by

Home