കണ്ണൂരിലെ വാഴമലയില്‍ വന്‍ തീപിടുത്തം; ഏക്കർ കണക്കിന് കൃഷി ഭൂമി നശിച്ചു

കണ്ണൂർ: കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ വാഴമലയില്‍ വന്‍ തീപിടുത്തം. നാദാപുരം കണ്ടിവാതുക്കല്‍ അഭയഗിരിയിലാണ് തീപിടുത്തം ഉണ്ടായത്. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന വനഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നുവെങ്കിലും വനം വകുപ്പ് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. 50 ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന വനഭാഗങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചു. ഫയര്‍ ഫോഴ്‌സും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് തീ അണച്ച് വലിയൊരു അപകടം ഒഴിവാക്കി. ഞായറാഴ്ച രാവിലെയോടെ തീ, കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നു. റബര്‍, തെങ്ങ്, വാഴ തുടങ്ങിയ വിളകളും ഇടവിള കൃഷിയും കത്തി നശിച്ചു.
0 comments