കാറിൽനിന്ന് 40ലക്ഷം കവർന്നു; പണം സൂക്ഷിച്ച ചാക്കുമായി പോകുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന്

കുന്നമംഗലം: പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽനിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച.
ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നാണ് റഹീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്ത് നിന്ന് ലഭിച്ച പണവും ഒന്നിച്ച് സൂക്ഷിച്ചിരുന്നതാണെന്നാണ് റഹീസിന്റെ മൊഴി. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
0 comments