കടുവകളുടെ എണ്ണം എടുക്കൽ: ബോണക്കാട് വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

ബോണക്കാട്
നെടുമങ്ങാട്: കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം ബിഎഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്.
കേരള – തമിഴ്‌നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്.കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലേക്ക് കടുവകളുടെ എണ്ണം എടുക്കാൻ ഉദ്യോഗസ്ഥര്‍ പോയത്. എന്നാൽ, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയർലസ് കമ്യൂണിക്കേഷൻ വഴി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
തുടർന്നാണ് ആർആർടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.പാലോട് ആർഎഫ്ഒ ഓഫീസിൽ നിന്നുള്ള രണ്ട് സംഘങ്ങൾ ബോണക്കാട് ഭാഗത്ത് എത്തിയിട്ടുണ്ട്. ഇവർ തിരച്ചിൽ ആരംഭിക്കും. ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും.







0 comments