പുഞ്ച സബ്‌സിഡിയ്‌ക്ക് 28 കോടികൂടി അനുവദിച്ചു

തിരുവനന്തപുരം: പുഞ്ച പാടങ്ങളിലെ നെൽകൃഷിക്ക് കർഷകർക്ക് ലഭ്യമാക്കുന്ന പുഞ്ച സബ്‌സിഡി വിതരണത്തിന് 28 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്കാണ് സബ്സിഡി വിതരണം. ബജറ്റിൽ നീക്കിവച്ചിരുന്ന 15.75 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അധിക വകയിരുത്തൽ വഴിയാണ് ഇപ്പോൾ കൂടുതൽ തുക നൽകുന്നത്.
Tags
Related News

0 comments