വെടിക്കെട്ട് അപകടം: തകർന്ന വീടുകൾ വൃത്തിയാക്കി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

വെടിക്കെട്ട് അപകടത്തിൽ തകർന്ന വീടുകൾ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വൃത്തിയാക്കുന്നു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ തകർന്ന വീടുകൾ വൃത്തിയാക്കാൻ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് രംഗത്തെത്തി. അപകടസ്ഥലത്തിന്റെ അര കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു. അടഞ്ഞു കിടന്ന വാതിലുകൾ പൊട്ടിത്തെറിച്ചു. മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. ഇതോടെയാണ് ഡിവൈഎഫ്ഐ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസം ദുരന്തമുഖത്തെ രക്ഷാപ്രവർത്തകർക്ക് ഡിവൈഎഫ്ഐ ഭക്ഷണമൊരുക്കിയിരുന്നു. ചൊവ്വ രാത്രി മുതൽ തുടർച്ചയായ മണിക്കൂറുകളിൽ പ്രവർത്തനരംഗത്തുള്ള ആശുപത്രി ജീവനക്കാർ, അപകട സ്ഥലത്തുള്ള സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, വളന്റിയർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധിയായ മനുഷ്യരുടെ വിശപ്പകറ്റാൻ ഭക്ഷണവുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്ത് സജീവമായുണ്ട്. സംഭവ സ്ഥലത്ത് തണ്ണിമത്തനും കുടിവെള്ളവും പൊതിച്ചോറുമായി എത്തിയിരുന്നു.










0 comments