22 October Monday

ഹോമായ് ചരിത്രമെഴുതിവിശ്വ വിഖ്യാത ക്ലിക്കുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

ചരിത്ര മുഹൂർത്തങ്ങൾ പകർത്താൻ അസുലഭസൗഭാഗ്യം ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ പ്രസ് ഫോട്ടോഗ്രാഫർ  ഹോമായ് വ്യാരാവാലയുടെ 104ാം ജന്മദിനമായിരുന്നു ഡിസംബർ ഒമ്പതിന്. മൂന്നു ദശാബ്ദത്തോളം മുംബൈയിലും ഡൽഹിയിലും അതിസാഹസികമായി അവർ ദൃശ്യങ്ങൾ പകർത്തി. മികച്ച ഷോട്ടുകൾക്കായി തിരഞ്ഞുനടന്ന അവരുടെ ക്യാമറ 1973നുശേഷം നിശ്ശബ്ദമായി. 'കാലം മാറി, ഇനി എനിക്ക് പറ്റിയ അന്തരീക്ഷമല്ല', എന്നു അവർ സ്വയം വിധിച്ച് രംഗത്തുനിന്ന് വിടചൊല്ലി.

അവരുടേത് ഒരു നിർണായക കാലഘട്ടത്തിന്റെ ചരിത്രമായിരുന്നു. 1947 ആഗസ്ത് 15ന് അർധരാത്രി ചെങ്കോട്ടയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം പതാക ഉയർത്തുന്നത്, ഗാന്ധിജി, നെഹ്‌റു, ലാൽബഹദൂർ ശാസ്ത്രി എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ, അവസാന വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റൻ പ്രഭു രാജ്യം വിടുന്നത്, പാകിസ്ഥാൻ വിഭജനത്തിന്റെ ഭാഗമായി രാജ്യം വിടാൻ ഒരുങ്ങിനിൽക്കുന്ന മുഹമ്മദാലി ജിന്ന, വിഭജനത്തിന് അംഗീകാരം നേടാൻ ചേർന്ന കോൺഗ്രസ് വർക്കിങ്കമ്മിറ്റിയോഗം, രണ്ടാം ലോകമഹായുദ്ധം തുടങ്ങി അവരുടെ ക്യാമറക്കണ്ണുകൾ തേടിയെടുത്ത സംഭവങ്ങൾ നിരവധിയാണ്. എങ്കിലും ഹോമായ് ക്യാമറയുടെ ഇഷ്ടതാരം നെഹ്‌റു ആയിരുന്നു.

സാഹസികമായി ചിത്രങ്ങൾ എടുക്കുന്നതിലും അവർ സമർഥയായിരുന്നു. 1959ൽ സിക്കിമിൽ വച്ച് ഒരു ട്രക്കിന്റെ പിന്നിൽ കയറി കുഞ്ഞുദലൈലാമ അതിർത്തി കടന്ന് പോകുന്ന ചിത്രം പകർത്തി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ ഫോട്ടോ എടുക്കുന്നത് ആചാര്യ കൃപലാനി വിലക്കിയിട്ടും കസേരക്കു പിന്നിൽ മറഞ്ഞിരുന്ന് അവർ ഫോട്ടോ എടുത്തു. ദൽഹിയിൽ ജോലി ചെയ്യവേ രാത്രി വൈകിയും സൈക്കിൾ ചവിട്ടി ദൽഹിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ സഞ്ചരിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല.

ഹോമായ്‌യുടെ കളിക്കൂട്ടുകാരനും പിന്നീട് ഭർത്താവുമായ മനേക്ഷാ ആണ് ഫോട്ടോഗ്രഫിയിൽ അവരുടെ വഴികാട്ടി. 1930 കളിൽ മുംബൈയിൽ 'ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി'യിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ആദ്യമൊക്കെ ഹോമായ്‌യുടെ ചിത്രങ്ങൾ ഭർത്താവിന്റെ പേരിലാണ് അച്ചടിച്ചുവന്നിരുന്നത്. പിന്നീട് അവർ 1942ൽ ഡൽഹിയിൽ ബ്രിട്ടീഷ് ഇൻഫോർമേഷൻ സർവീസിൽ ജോലിക്ക് കയറി. ഇവിടെനിന്നാണ് അവർ പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ സജീവമായത്. എന്നാൽ ക്ലബുകളിലോ സ്‌കൂളുകളിലോ മത്സരവേദികളിലോ പോയി ഫോട്ടോയെടുക്കാനും അവർ സമയം കണ്ടെത്തി. 

ഉമഹറമ 13 എന്ന പേരിലായിരുന്നു അവർ ഫോട്ടോക്ക് ക്രഡിറ്റ് നൽകിയിരുന്നത്. ഇതിന് പ്രത്യേക കാരണമുണ്ട്: അവരുടെ ജന്മവർഷം 1913, ആദ്യമായി മനേക്ഷായെ കണ്ടുമുട്ടിയത് 13ാം വയസിൽ, അവരുടെ ആദ്യ വാഹനത്തിന്റെ നമ്പർ ഉഘഉ 13.

1973ൽ ഭർത്താവ് മനേക്ഷാ മരിച്ചു. അതിനുശേഷം അവർ ഒരിക്കലും ക്യാമറ ചലിപ്പിച്ചിട്ടില്ല. താമസം ഗുജറാത്തിലെ ബറോഡയിലേക്ക് മാറ്റി. മകൻ ഫറൂഖുമൊന്നിച്ച് പിന്നീട് ഹോമായ് രാജസ്ഥാനിലെ പിലാനിയിലേക്ക് പോയി. അവിടെ ബിർള ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മകൻ പഠിച്ചിരുന്നത്. 1982ൽ പഠനത്തിനുശേഷം വീണ്ടും ബറോഡയിലേക്ക് മടങ്ങി. എന്നാൽ അവിടെയും അവരെ കാത്തിരുന്നത് ദുരന്തമായിരുന്നു. 1989ൽ ഏകമകൻ കാൻസർ ബാധിച്ച് മരിച്ചു. തുടർന്ന് റോബിൻസൺ ക്രൂസോയെ പോലെ ചെറിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു അവരുടെ ജീവിതം. ചെടികളെ പരിപാലിച്ചും സ്വന്തമായി വസ്ത്രങ്ങൾ തയ്ച്ചും ചെരിപ്പുകൾ തുന്നിയും തനിക്കു വേണ്ടതെല്ലാം മറ്റാരുടെയും സഹായമില്ലാതെ ചെയ്ത് അവർ കാലം കഴിച്ചുകൂട്ടി.

'എനിക്ക് ക്യാമറയെക്കുറിച്ച് ഒന്നും അറിയില്ല. അതിന്റെ ളീരമഹ ഹലിഴവേ എത്രയെന്ന് ചോദിച്ചാൽ പോലും പറയാനറിയില്ല. ഫോട്ടോഗ്രഫിയുടെ തിയറിക്കു പിന്നാലെ ഞാൻ പോയാൽ എന്റെ ഫോട്ടോ എടുക്കാനുള്ള സമയമാണ് നഷ്ടപ്പെടുന്നത്' എന്നായിരുന്നു നിഷ്‌കളങ്കമായി അവർ തന്റെ തൊഴിലിനെക്കുറിച്ച് പ്രതികരിച്ചത്. ഹോമായ് എടുത്ത ഫോട്ടോ പ്രിന്റുകളും അതിന്റെ നെഗറ്റീവും വളരെ ഭദ്രമായി അവർ സൂക്ഷിച്ചിരുന്നു. ഒടുവിൽ ഡൽഹിയിലെ അൽകാസി ഫൗണ്ടേഷന് എല്ലാം കൈമാറി.

ഡയാന രാജകുമാരിയുടെ പിന്നാലെ പായുന്ന പാപ്പരാസികളെക്കുറിച്ച് ഹോമായയ്ക്ക് വെറുപ്പായിരുന്നു. 'ഒരാളുടെ സ്വകാര്യജീവിതം അവരുടേത് മാത്രമാണ്. അവരുടെ പിന്നാലെ പായുന്നത് ശരിയല്ല. അവർക്ക് സ്വകാര്യജീവിതത്തേക്കാൾ വലുതല്ല ഫോട്ടോ. പക്ഷേ, ഇന്ന് എല്ലാവർക്കും വേണ്ടത് രെീീു  ആണ്. അശ്ലീല പ്രവൃത്തിയാണത്'.


'മൂല്യങ്ങളൊക്കെ നഷ്ടമായി. ഞങ്ങളുടെ കാലത്ത് ഫോട്ടോഗ്രാഫർമാർക്ക് ചില അലിഖിത നിയമങ്ങളുണ്ടായിരുന്നു; എന്തിന് വസ്ത്രധാരണ രീതി തന്നെയുണ്ടായിരുന്നു. സഹപ്രവർത്തകരെ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോൾ അത് മാറി എങ്ങനെയും ഒരു ക്ലിക്ക്, പരമാവധി പണം എന്നതാണ് രീതി. ഈ തിരക്കിൽ എനിക്ക് ജോലി ചെയ്യാനാവില്ല' വിരമിക്കലിന് ഹോമായ് പറഞ്ഞ വിശദീകരണമിതാണ്.
2011ൽ രാജ്യം ഹോമായ് വ്യാരാവാലയെ പദ്മവിഭൂഷൺ നൽകി ആദരിച്ചു. അടുത്തവർഷം 99ാമത്തെ വയസിൽ അവർ മരിച്ചു. 2010ൽ മുംബൈ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്, അൽകാസി ഫൗണ്ടേഷനുമായി ചേർന്ന് അവരുടെ ചിത്രങ്ങളുടെ റിട്രോസ്‌പെക്ടീവ് പ്രദർശിപ്പിച്ചു, അവർ എന്നെന്നും ഓർമകളിൽ നിറയാൻ.

 

പ്രധാന വാർത്തകൾ
Top