Top
19
Saturday, August 2017
About UsE-Paper

ജോയിത വന്നു, ചരിത്രം വഴിമാറി

Wednesday Aug 2, 2017
സയന്‍സണ്‍ പുന്നശ്ശേരി

ഉത്തര്‍പ്രദേശിലെ ദില്ലിജാപൂരിലെ ഇസ്താംബുള്‍ കോടതിയില്‍ 'ജഡ്ജി ഓണ്‍ ഡ്യൂട്ടി' എന്ന് ചുവന്ന ബോര്‍ഡ് വെച്ച വെളുത്ത അംബാസിഡര്‍ കാറില്‍ കഴിഞ്ഞ പത്തിന് ഒരാള്‍ വന്നിറങ്ങി. അത് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ മുഹൂര്‍ത്തമായിരുന്നു. രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ന്യായാധിപയായി എത്തിയ ജോയിത മണ്ഡല്‍, ഒരു പ്രതീകമാണ്.

ഭിന്നലൈംഗികത മൂലം പലയിടങ്ങളിലും ഒരിക്കല്‍ അവര്‍ അകറ്റി നിര്‍ത്തപ്പെട്ടിരുന്നു. അവഗണനയുടെ, തിരസ്കരണത്തിന്റെ കണ്ണീരിലലിഞ്ഞ  പരിഭവങ്ങളേ ജോയിത മണ്ഡലിന് ശീലമുണ്ടായിരുന്നുള്ളൂ. ഇതില്‍ അത്ഭുതമൊന്നുമില്ല, എല്ലാ ഭിന്നലിംഗക്കാരും എത്രയെത്ര പരിഗണനകളില്ലാത്ത അവസ്ഥയെ അതിജീവിച്ചാണ് ഇവിടെ നിലനില്‍ക്കുന്നത്. നിയമത്തിന്റെ പരിഗണന ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഭിന്നലിംഗക്കാര്‍ വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തീര്‍ച്ചയായും ജോയിത മണ്ഡലിന്റേത് മികച്ച വിജയമാണ്. അവഗണിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമാണവര്‍.

ജോയിത മണ്ഡല്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ജീവിതം ഭൂതകാലം ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്തത്രയും തിക്തമാണ്. അവഗണനയുടെയും പരിഹാസത്തിന്റെയും വഴിയിലൂടെ മുന്നേറിയായിരുന്നു വിദ്യാഭ്യാസം. ഒരിക്കല്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ ഇരിക്കുന്നത് ഒരു ന്യായാധിപയുടെ കസേരയിലാണ്. ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ജഡ്ജിമാരിലൊരാളാണ് ഈ ഇരുപത്തൊമ്പതുകാരി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ വിവിധങ്ങളായ സാമൂഹ്യപ്രവര്‍ത്തകയായി ജീവിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ ആയി എന്ന ഒറ്റക്കാരണത്താല്‍ അവര്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ നിഷേധിച്ചു. പലപ്പോഴും രാത്രികള്‍ കഴിച്ചുകൂട്ടിയത് ബസ്സ്റ്റാന്‍ഡില്‍ആയിരുന്നു.

2010 ല്‍ താന്‍ കിടന്നുറങ്ങിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും അഞ്ച് മിനിറ്റ് ദൂരത്തിലുള്ള ഓഫീസിലാണ് ജോയിത ജഡ്ജിയായി നിയമിതയായിരിക്കുന്നത്. ഇതിനവര്‍ ചെലവഴിച്ചത് ഏഴ് വര്‍ഷമാണ്. 2011 മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജോയിത.

ആരാണ് ഒന്നാം ലിംഗമെന്നും ആരാണ് രണ്ടാം ലിംഗമെന്നുമുള്ള ചോദ്യം സമൂഹത്തില്‍ ഉയരുമ്പോള്‍ തന്നെയാണ് മൂന്നാം ലിംഗം എന്ന പ്രയോഗവും നിലനില്‍ക്കുന്നത്.