21 June Thursday

പടയൊരുക്കത്തില്‍നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന് വി ഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 31, 2017


കോഴിക്കോട്> പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കോണ്‍ഗ്രസിന്റെ പടയൊരുക്കം ജാഥയില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും കളങ്കിതരെയും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ജാഥയെ മന:പൂര്‍വം അപകീര്ത്തിപെടുത്താന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ എടുക്കുന്നത് .

വേദിയില്‍ ആരൊക്കെ ഉണ്ടാകണം, ആരൊക്കെ ഹാരാര്‍പ്പണം ചെയ്യണം, ആരില്‍നിന്നെല്ലാം പണപ്പിരിവ് നടത്താം എന്നെല്ലാം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. നാളെയാണ് ജാഥ തുടങ്ങുന്നത്. എ കെ ആന്റണി ഉദ്ഘാടനം ചെയ്യും.
 


പ്രധാന വാർത്തകൾ
Top