16 November Friday

മദ്യം സൂക്ഷിച്ചെന്നാരോപണം; ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ പൊലീസ് സംഘം തൊഴിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

ലക്‌നൗ > വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് പൊലീസുകാര്‍ ഗര്‍ഭിണിയെ തൊഴിച്ചുകൊന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്ന് കരുതി പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ ഞായറാഴ്‌ചയാണ് ക്രുൂരത അരങ്ങേറിയത്. റെയ്ഡിന്റെ പേരില്‍ രുചി റാവത്ത് എന്ന 22 കാരിയുടെ വയറ്റില്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നു പൊലീസുകാര്‍ എന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ ന്യായീകരണം.

വ്യാജ റെയ്ഡിന്റെ പേരില്‍ പൊലീസുകാര്‍ ഗ്രാമത്തില്‍ എത്തുകയായിരുന്നു.  യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട് തൊഴിച്ചതായും പ്രദേശത്തെ സ്‌ത്രീ വിശദീകരിച്ചു. അതേസമയം കുടുംബം അനധികൃതമായി മദ്യം സൂക്ഷിച്ച് കച്ചവടം നടത്തിയിരുന്നതായാണ് ജില്ല അധികാരിയായ രാഹുല്‍ യാദവ് പറയുന്നത്. മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് യുവതി മരിച്ച വിവരമറിയുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മരിച്ചതാകാമെന്നും യാദവ് പറഞ്ഞു. 

പൊലീസുകാര്‍ യുവതിയുടെ വീട്ടില്‍ പോയിട്ടുപോലുമില്ലെന്നാണ് പൊലീസ് ഓഫീസറായ സുശീല്‍ സിംഗ് പറയുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top