23 September Sunday
ജയ്‌പൂര്‍ വികസന അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കലിനെതിരെയാണ് സമരം

മണ്ണിനുവേണ്ടി: വികസനത്തിന്റെ പേരില്‍ ഗ്രാമവാസികളെ ഇറക്കിവിട്ട് സര്‍ക്കാര്‍; ശവക്കുഴിയില്‍ നിന്ന് ശക്തമായ ചെറുത്തുനില്‍പ്പുമായി കര്‍ഷക സമരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2017

ജയ്‌പൂര്‍ > രാജസ്ഥാനില്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ പേരില്‍ ജയ്‌പൂര്‍ വികസന അതോറിറ്റി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ 26 ദിവസമായി ശക്തമായ സമരമാണ് തുടരുന്നത്. തങ്ങളുടെ പ്രധാന ആഘോഷമായ ദീപാവലി ദിനത്തില്‍ പോലും സമരത്തിന് ഇടവേള നല്‍കാതെ ശവക്കുഴികള്‍ നിര്‍മ്മിച്ച് പ്രായഭേധന്യേ നിരവധി കര്‍ഷകര്‍ സമരം രംഗത്ത് രാവും പകലും തുടരുകയാണ്. 650 ഓളം സ്‌ത്രീകള്‍ ദീപാവലി ദിനത്തില്‍ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. നിന്‍ഡാര്‍ ഗ്രാമത്തിലാണ്‌ കര്‍ഷകരുടെ സ്ഥലം ഏറ്റെടുക്കുന്നത്.  ഇതിന്റെ ഭാഗമായി ഇവര്‍ക്ക് നല്‍കാം എന്നുപറയുന്ന നഷ്‌ടപരിഹാര തുക വളരെ കുറവാണെന്നതാണ് സമരം തുടങ്ങുന്നതിന് കാരണമായത്.

 


വിപണി വില തങ്ങളുടെ സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കുന്നില്ല അന്നാരോപിച്ചാണ് സമരം. 60 കോടി രൂപ ജയ്‌പൂര്‍ വികസന അതോറിറ്റി ഗ്രാമവാസികള്‍ക്ക് നല്‍കാനായി പ്രാദേശിക കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഏറ്റുവാങ്ങാന്‍ ജനങ്ങള്‍ തയ്യാറായിരുന്നില്ല. കര്‍ഷകരുടെ പ്രശ്‌നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം 10,000 വീടുകളാണ് നിര്‍മ്മിക്കേണ്ടത്. 'സമീന്‍ സമാധി സത്യാഗ്രഹ' എന്നാണ് സമരത്തെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്.

 'ഏഴ് തലമുറകളായി എന്റെ കുടുംബം ഈ ഭൂമിയിലാണ് താമസിക്കുന്നത്. എന്റെ എട്ട് മക്കളേയും വളര്‍ത്തി വലുതാക്കിയത്‌ ഇവിടെയാണ്. 20 പേരക്കുട്ടികളുണ്ടെനിക്ക്. ഈ ഭൂമി നഷ്‌ടപ്പെട്ടാല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും. എനിക്ക് പണം വേണ്ട, ഭൂമി മതി'; തൊണ്ണൂറുകാരനായ നന്ദി ഭായ് പറയുന്നു  
 


മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top