Top
24
Friday, November 2017
About UsE-Paper

അണികളെ ആവേശം കൊള്ളിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ചുമലിലേറി ചെന്നിത്തല; പടയൊരുക്കത്തില്‍ പുതിയ വിവാദം

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍> യുഡിഎഫിന്റെ പടയൊരുക്കം ജാഥയില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രമേശ് ചെന്നിത്തലയെ ചുമലിലേറ്റി നടന്നത് വിവാദമാവുന്നു. വ്യാഴാഴ്‌ച വൈകിട്ട് തളിപ്പറമ്പിലെത്തിയപ്പോഴാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതല മറന്ന് യുഡിഎഫ് പ്രവര്‍ത്തകരായി മാറുകയും ചെന്നിത്തലയെ ചുമലില്‍ ഏറ്റുകയും ചെയ്‌തത്. ഇരുവരും ചേര്‍ന്ന് ചെന്നിത്തലയെ ചുമലിലേറ്റി അണികള്‍ക്ക് ആവേശം പകര്‍ന്ന് വേദിയിലേക്കെത്തിക്കുകയായിരുന്നു. നേതാക്കള്‍ക്ക് വഴിയൊരുക്കുക എന്നതാണ് സുരക്ഷാ ചുമതലവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.

അതിനുപകരം ഉദ്യോഗസ്ഥര്‍ കാണിച്ച രാഷ്‌ട്രീയ വിധേയത്വമാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സംഭവം വിവാദമായതോടെ ചെന്നിത്തലയെ ചുമലിലേറ്റി ഉദ്യോഗസ്ഥര്‍ നടന്നുനീങ്ങുന്നത് മാധ്യമങ്ങളിലും ചിത്രമടക്കം വാര്‍ത്തയായി. എന്നാല്‍ വിഷയം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അദ്ദേഹം മൗനം കാലിക്കുകയായിരുന്നു