17 January Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

സഖാവിന്റെ പ്രിയസഖിയിൽ സുധീർ കരമന, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ

സഖാവിന്റെ പ്രിയസഖി 

കേരളത്തെ ചൂഷണത്തിന്റെയും ഉച്ചനീചത്വത്തിന്റെയും ഇരുണ്ട ദിനരാത്രങ്ങളിൽനിന്ന് മോചിപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെ കഥപറയുന്ന 'സഖാവിന്റെ പ്രിയസഖി' ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ തുറന്നുകാട്ടുന്ന ഈ രാഷ്ട്രീയ കുടുംബ ചിത്രത്തിന്റെ രചനയും സംവിധാനവും സിദ്ദിഖ് താമരശേരിയാണ്.
സമകാലിക സംഭവങ്ങളോടുള്ള സർഗാത്മക പ്രതികരണവും നഷ്ടപ്പെടുന്ന ചരിത്രബോധം വീണ്ടെടുക്കാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് സംവിധായകൻ പറഞ്ഞു. ഫാസിസം രാജ്യത്തെ വിഴുങ്ങാനൊരുങ്ങുന്ന കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാംഗത്യവും പ്രസക്തിയും ഉറക്കെ വിളിച്ചുപറയാനാണ് സിനിമ ശ്രമിക്കുന്നത് അദ്ദേഹം പറഞ്ഞു.
ജനപ്രിയ സിനിമാസിന്റെ ബാനറിൽ അർഷാദ് പി പി കോടിയിൽ നിർമിക്കുന്ന ഈ സിനിമയിൽ സുധീർ കരമന, സലിംകുമാർ, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, അനൂപ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, അമിത് ജോളി, രാഹുൽ, സുരഭി ലക്ഷ്മി, നേഹ സക്‌സേന, ആരതി, മേഘ മാത്യു, കുളപ്പുള്ളി ലീല, മിനി അരുൺ, അമ്പിളി, അനില ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു. സി കെ കൃഷ്ണദാസ്, സിറാജ്, ഷാനുഷാൻ യാസർ, ഖാലിദ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.  ഛായാഗ്രഹണം: കെ ജി രതീഷ്, എഡിറ്റിങ്: ഹരി ജി നായർ, ഗാനരചന: റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, സംഗീതം: ഹരികുമാർ ഹരേറാം. 
 

ഈടയിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

ഈടയിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

ഈട

ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ എഡിറ്റർ ബി അജിത്കുമാർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈട ജനുവരി അഞ്ചിന് എൽജെ ഫിലിംസ് തിയറ്ററിലെത്തിക്കും. ഡെൽറ്റ സ്റ്റുഡിയോക്കുവേണ്ടി കലക്ടീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി അവതരിപ്പിക്കുന്ന ഈട നിർമിച്ചത് ശർമിള രാജയാണ്. ഷെയ്ൻ നിഗം, നിമിഷ സജയൻ, അലൻസിയർ, സുജിത് ശങ്കർ, ബാലചന്ദ്രൻ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ, ബാബു അന്നൂർ, സുരഭിലക്ഷ്മി, വിജയൻ കാരന്തൂർ, സുധി കോപ്പ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ക്യാമറ: പപ്പു. ഗാനരചന: അൻവർ അലി. സംഗീതം: ജോൺ പി വർക്കി, ചന്ദ്രൻ വേയാട്ടുമ്മൽ, സജു വർഗീസ്.
 

ദിവാൻജിമൂല ഗ്രാൻപ്രി(ക്‌സ്)

ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്) എന്ന സിനിമയിൽനിന്ന്

ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്) എന്ന സിനിമയിൽനിന്ന്

അനിൽ രാധാകൃഷ്ണമേനോൻ കഥയെഴുതി സംവിധാനംചെയ്യുന്ന ദിവാൻജിമൂല ഗ്രാൻപ്രി(ക്‌സ്) ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, രാജീവ്പിള്ള, നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, വിനായകൻ, ടിനി ടോം, സുധീർ കരമന, ജോയ് മാത്യു, മണികണ്ഠൻ പട്ടാമ്പി, ഹരീഷ് കണാരൻ, നിർമൽ പാലാഴി തുടങ്ങിയവരാണ് അഭിനേതാക്കൾ. മാർസ് എന്റർടെയ്ൻമെന്റ്, സിൽവർ ഓഷ്യൻ, ഗ്രാന്റ് പിക്‌സൽസ് എന്നിവയുടെ ബാനറിൽ മസൂദ് ടി പി, സഫീർ കെ പി, ഷെറിൻ വിണ്ണംകാട്ടി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തിരക്കഥ: അനിൽ രാധാകൃഷ്ണമേനോൻ, പ്രശാന്ത് നായർ.  ക്യാമറ: അലക്‌സ് ജി പുളിക്കൻ. ഗാനരചന: ബി കെ ഹരിനാരായണൻ. സംഗീതം ഗോപി സുന്ദർ. 
 

കോണ്ടസ

നവാഗതനായ സുധീപ് ഈയെസ് സംവിധാനംചെയ്യുന്ന കോണ്ടസയുടെ ചിത്രീകരണം പൂർത്തിയാകുന്നു. അങ്കമാലി ഡയറീസിലും വെളിപാടിന്റെ പുസ്തകത്തിലും ശ്രദ്ധേയനായ ശരത്, സിനിൽ സൈനുദീൻ, ആതിര പട്ടേൽ, അതുല്യ എന്നിവർക്കൊപ്പം ശ്രീജിത് രവി, ഹരീഷ് പേരടി, സുനിൽ സുഖദ, രാജേഷ് ശർമ തുടങ്ങിയവരാണ് അഭിനേതാക്കൾ. സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും റിയാസാണ്.  ഛായാഗ്രഹണം: അൻസർ ത്വയിബ്, ബി കെ ഹരിനാരായണൻ, സുരഭി, എം എസ് കൊളത്തൂർ എന്നിവരുടെ വരികൾക്ക് റിജോഷ്, ജഫ്രിസ് ചെന്നൈ എന്നിവർ സംഗീതമൊരുക്കുന്നു.
പ്രധാന വാർത്തകൾ
Top