Top
17
Sunday, December 2017
About UsE-Paper

ചിപ്പി

Sunday Oct 29, 2017
വെബ് ഡെസ്‌ക്‌
ചിപ്പിയില്‍ മണികണ്ഠന്‍ചിപ്പിയില്‍ മണികണ്ഠന്‍
'ഇംഗ്ളീഷ് മീഡിയ'ത്തിനുശേഷം പ്രദീപ് ചൊക്ളി സംവിധാനം ചെയ്ത 'ചിപ്പി' നവംബര്‍ മൂന്നിന് തിയറ്ററിലെത്തുന്നു. മണികണ്ഠന്‍, ജോയ് മാത്യു, സലിംകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ശ്രുതിമേനോന്‍, സ്രിന്‍ഡ, സുരഭി, മഞ്ജു എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ: വിനീഷ് പാലയാട്. ഗാനങ്ങള്‍: രമേശ് കാവില്‍. സംഗീതം: സച്ചിന്‍ ബാലു, റോഷന്‍ ഹാരീഷ്. ഛായാഗ്രഹണം: ജലീല്‍ ബാദുഷ. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബി എസ് ബാബുവാണ് നിര്‍മിച്ചത്.

ഓവര്‍ടേക്ക്

ഓവര്‍ടേക്ക് എന്ന ചിത്രത്തില്‍നിന്ന്ഓവര്‍ടേക്ക് എന്ന ചിത്രത്തില്‍നിന്ന്
വിജയ് ബാബുവും പാര്‍വതിനായരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓവര്‍ടേക്ക്' നവംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തും. ജോണ്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍  കൃഷ്ണ, നെല്‍സണ്‍,  നിയാസ് ബക്കര്‍, കോട്ടയം പ്രദീപ്, അഞ്ജലി നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: അനില്‍ കുഞ്ഞപ്പന്‍. സംഭാഷണം: ദിനേശ് നീലകണ്ഠന്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: ഗോപീസുന്ദര്‍. ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്. മെഗാ മീഡിയാ സിനിമാസിന്റെ ബാനറില്‍ ജോസഫാണ് നിര്‍മിച്ചത്.

അരവിന്ദന്റെ അതിഥികള്‍

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അരവിന്ദന്റെ അതിഥികള്‍' എം മോഹനന്‍ സംവിധാനം ചെയ്യുന്നു. സലിംകുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഉര്‍വശി, ശാന്തികൃഷ്ണ, ഷമ്മി തിലകന്‍, ദേവന്‍, ബൈജു, നിയാസ് ബക്കര്‍,  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രചന: രാജേഷ് രാഘവന്‍. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്. പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ്കുമാറാണ് നിര്‍മിക്കുന്നത്.

സവാരി

സവാരിയില്‍ സുരാജ് വെഞ്ഞാറമൂട്സവാരിയില്‍ സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സവാരിയില്‍ ദിലീപ് അതിഥിതാരമായി അഭിനയിക്കുന്നു. അശോക്നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയരാജ് വാര്യര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, മണികണ്ഠന്‍ പട്ടാമ്പി, വി കെ ബൈജു, നന്ദകിഷോര്‍, പ്രവീണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍, സംഗീതസംവിധാനം: ജെസ്റ്റിന്‍ കാളിദാസ്. ഛായാഗ്രഹണം: എസ് ബി പ്രജിത്. ഓപ്പണ്‍ഡ് ഐസ് ക്രിയേഷന്‍, റോയല്‍ വിഷന്‍ എന്നിവയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. 

നിലാവറിയാതെ

നിലാവറിയാതെയില്‍ ബാലയും അനുമോളുംനിലാവറിയാതെയില്‍ ബാലയും അനുമോളും
ഛായാഗ്രാഹകന്‍ ഉത്പല്‍ വി നായനാര്‍ സംവിധാനം ചെയ്യുന്ന നിലാവറിയാതെയുടെ ചിത്രീകരണം കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ബാല, അനുമോള്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കലാശാല ബാബു, മുകുന്ദന്‍, സജിത മഠത്തില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ: സുരാജ് മാവില. ഗാനങ്ങള്‍: കൈതപ്രം, കെ വി എസ് കണ്ണപുരം. സംഗീതം: കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ഛായാഗ്രഹണം: സജന്‍ കളത്തില്‍. തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു വി മത്തായി, കുഞ്ഞമ്പ്രനായര്‍ ബേത്തൂര്‍ എന്നിവരാണ് നിര്‍മിക്കുന്നത്.