Top
19
Friday, January 2018
About UsE-Paper

ചിത്രജാലകം

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌
ചാണക്യതന്ത്രത്തിൽ അനൂപ് മേനോനും ഉണ്ണി മുകുന്ദനും

ചാണക്യതന്ത്രം

ഉണ്ണി മുകുന്ദനും അനൂപ്‌മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ചാണക്യതന്ത്രം' ചിത്രീകരണമാരംഭിച്ചു. നായകനും വില്ലനും വിദഗ്ധതന്ത്രങ്ങൾ ഒരുക്കുന്ന ത്രില്ലർ സിനിമയാണ് ചാണക്യതന്ത്രം. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രനും ശിവദയുമാണ് നായികമാർ. സായികുമാർ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, സുധീർ, ഇന്ദ്രൻസ്, വിനയ പ്രസാദ്,നിയാസ്, അരുൺ നാരായണൻ, കലാഭവൻ ഹനീഷ്, ബിജു പപ്പൻ, ശരണ്യ ആനന്ദ്, ഐഡ ചിറയ്ക്കൽ, റോഷ്‌ന എന്നിവർക്കൊപ്പം സംഗീതസംവിധായകൻ ഷാൻ റഹ്മാനും അഭിനയിക്കുന്നു. കഥ, തിരക്കഥ,  സംഭാഷണം: ദിനേശ് പള്ളത്ത്. ഗാനങ്ങൾ: കൈതപ്രം, അനിൽ പനച്ചൂരാൻ. സംഗീതം: ഷാൻ റഹ്മാൻ. ഛായാഗ്രഹണം: പ്രദീപ്‌നായർ. എഡിറ്റിങ്: കെ ആർ രഞ്ജിത്. മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസലാണ് നിർമാണം.
നാം എന്ന ചിത്രത്തിൽനിന്ന്നാം എന്ന ചിത്രത്തിൽനിന്ന്

നാം

ഇടുക്കി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിൽ ചിത്രീകരിച്ച ‘നാം' എന്ന ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. തോമസ് പള്ളിക്കൽ സംവിധാനംചെയ്യുന്ന സിനിമയിൽ  ശബരീഷ്‌വർമ, രാഹുൽ മാധവ്, ഗായത്രി സുരേഷ്, അതിഥി രവി, ടോണി ലൂക്ക, രഞ്ജിപണിക്കർ, അജയ് മാത്യു, തമ്പി ആന്റണി, നോബി, ബൈജുകുറുപ്പ്, ദിനേശ് പ്രഭാകർ, മെറീന മൈക്കിൾ, നിരഞ്ജ് സുരേഷ് എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ഗാനങ്ങൾ: ശബരീഷ്‌വർമ. സംഗീതം: അശ്വിൻ ശിവദാസ്, സസീപ് മോഹനൻ. ഛായാഗ്രഹണം: സുധി സുരേന്ദ്രൻ,  എഡിറ്റിങ്: പി ഉണ്ണിക്കൃഷ്ണൻ, നിഖിൽ വർഗീസ്. ജെ ടി ഫിലിംസിന്റെ ബാനറിൽ ചിത്രം പുറത്തിറങ്ങും.
വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമജൻ ബോൾഗാട്ടിയുംവികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമജൻ ബോൾഗാട്ടിയും

വികട കുമാരൻ 

കട്ടപ്പനയിലെ ഋതിക് റോഷ'നിലെ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ധർമജൻ കൂട്ടുകെട്ടുമായി ‘വികട കുമാരൻ' ചിത്രീകരണം ആരംഭിച്ചു. മാനസ രാധാകൃഷ്ണനാണ് നായിക. ബോബൻ സാമുവൽ സംവിധാനംചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ റാഫി, ബൈജു, സുനിൽ സുഖദ, ജിനു ജോസഫ്, ജയൻ, മഹേഷ്, നെൽസൺ, അരുൺഘോഷ്്, ഇന്ദ്രൻസ്, കലാഭവൻ ഹനീഫ്, ആനന്ദ്്, സീമ  ജി നായർ, ഷാജു, ദേവിക നമ്പ്യാർ, പൊന്നമ്മ ബാബു, തമിഴ്താരങ്ങളായ കക്ക രവി, പോൾ രാജ്് എന്നിവരും അഭിനയിക്കുന്നു. ഗാനങ്ങൾ: ഹരിനാരായണൻ. സംഗീതം: രഹുൽരാജ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി,  എഡിറ്റിങ്: ദീപു ജോസഫ്. ചാന്ദ്‌വി ക്രയേഷൻസിന്റെ ബാനറിൽ അരുൺഘോഷും ബിജോയ് ചന്ദ്രനുമാണ് നിർമാണം.
ശിക്കാരി ശംഭുവിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കുഞ്ചാക്കോ ബോബൻ, അജുവർഗീസ്, സലിംകുമാർശിക്കാരി ശംഭുവിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കുഞ്ചാക്കോ ബോബൻ, അജുവർഗീസ്, സലിംകുമാർ

ശിക്കാരി ശംഭു  

മലയോരഗ്രാമത്തിൽ പുലിപിടിത്തക്കാരായി എത്തുന്ന മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ശിക്കാരി ശംഭു' ചിത്രീകരണം പൂർത്തിയായി. സംഗീത് സംവിധാനംചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹരീഷ് കണാരൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവദയും പുതുമുഖം ആൽഫി പണിക്കരുമാണ് നായികമാർ. സലിംകുമാർ, മണിയൻ പിള്ള രാജു, കൃഷ്ണകുമാർ, സാദിഖ്, കലിംഗ ശശി, സ്ഫടികം ജോർജ്, ജെയ്‌സ്, മനോജ് ചെന്നാട്ടുമാറ്റം എന്നിവർക്കൊപ്പം സംവിധായകരായ ജോണി ആന്റണിയും അജിജോണും അഭിനയിക്കുന്നു. തിരക്കഥ: നിഷാദ് കോയ. കഥ: ഷാനവാസ് രാജു. ഗാനങ്ങൾ: സന്തോഷ്‌വർമ. സംഗീതം: ശ്രീജിത് പെരുമന. ഛായാഗ്രഹണം: ഫൈസൽ അലി. എഡിറ്റിങ്: വി സാജൻ. ഏഞ്ചൽമരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസാണ് നിർമിച്ചത്.