18 September Tuesday

തിയറ്റർതെറാപ്പിയുടെ അനുഭവപാഠം

കെ ഗിരീഷ്Updated: Sunday Oct 15, 2017

സ്വർണകലശം എന്ന നാടകത്തിൽനിന്ന്‌

തിന്മയുടെ എല്ലാ അടയാളങ്ങളും ഒരുനാൾ നിലംപരിശായേ തീരൂ. കുട്ടിക്കഥകളിലെ എല്ലാ രാക്ഷസന്മാരും എല്ലാ ചെകുത്താന്മാരും ഒരുനാൾ തലകുത്തിവീഴും. എല്ലാ തിന്മകളെയും തുറന്നു കാണിക്കാൻ എപ്പോഴും ചിലർ പ്രത്യക്ഷപ്പെടും. കുട്ടിക്കഥകളിലും നാടോടിക്കഥകളിലും മിത്തുകളിലും ഇത്തരത്തിൽ ഒരുപാടു സാന്നിധ്യങ്ങളെ കാണാനാകും. കുമ്മാട്ടി അത്തരത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്ന ഒരാളായി മാറുകയാണ് അമ്മ (അസോ. ഫോർ മെന്റലി ഹാൻഡികേപ്ഡ് അഡൾട്ട്‌സ്) അവതരിപ്പിച്ച 'സ്വർണകലശം' നാടകത്തിൽ. കുമ്മാട്ടിക്കളിയെന്ന പാരമ്പര്യകലാരൂപത്തിലെ  കുമ്മാട്ടിയിലൂടെ പാക്കനാരുടെ ഐതിഹ്യത്തിലെ മൂന്നു കള്ളന്മാരുടെ കഥയാണ് നാടകം പറയുന്നത്.
സ്വർണകലശത്തിൽ കുമ്മാട്ടി കാണുന്നത് വെറും കള്ളന്മാരെയല്ല. മറിച്ച് ഒരു സമൂഹത്തെ, അതിന്റെ നന്മകളെ, തെളിമയെ മോഷ്ടിക്കുന്ന കള്ളന്മാരെയാണ്. ചുറ്റുപാടുകൾ എല്ലാരം തിന്മയിലേക്കും വീണുപോകുന്നതും മനുഷ്യന്റെ സ്വാർഥതയും ആർത്തിയും അതിന്റെ പൂർത്തീകരണത്തിനുവേണ്ടി നടത്തുന്ന വഴിവിട്ട നടപടികളുമെല്ലാം കുമ്മാട്ടി കാണുകയും വെളിച്ചത്തുകൊണ്ടുവരികയുംചെയ്യുന്നു. എന്നാൽ, എപ്പോഴും സത്യം വിളിച്ചു പറയുന്ന, അതിന് സ്വാതമു കുമ്മാട്ടിയെ ചങ്ങലയിൽ തളയ്ക്കുകയാണ് തിന്മയുടെ ശക്തികൾ. അവിടെ കുമ്മാട്ടിക്ക് രക്ഷയാകുന്നത് കുട്ടികളാണ്. നിഷ്‌കളങ്കതയുടെ സത്യത്തിന്റെ പ്രിയരൂപങ്ങളായ കുട്ടികൾ. ആടിയും പാടിയും അവരോടൊപ്പം കഴിയാനാണ് എന്നും കുമ്മാട്ടിക്ക് ഇഷ്ടം.
എന്നാൽ, ഈ കുട്ടിനാടകം എഴുതുമ്പോഴും സംവിധാനംചെയ്യുമ്പോഴും കെ വി ഗണേഷ് എന്ന നാടകപ്രവർത്തകൻ ഒരു മഹാത്ഭുതത്തിന് വഴിതെളിക്കുകയായിരുന്നു. പതിനെട്ട് മുതൽ നാൽപ്പത്തെട്ട് വരെ പ്രായമുള്ള മാനസികവളർച്ചയില്ലാത്തവരാണ് സ്വർണകലശത്തിലെ നടീനടന്മാർ. പത്തുവർഷംകൊണ്ട് അഞ്ചു നാടകങ്ങളാണ് അമ്മയ്ക്ക് വേണ്ടി ഗണേഷ് രംഗചേതനയുടെ സഹകരണത്തോടെ ഒരുക്കിയത്. സ്വർണകലശത്തിലേക്ക് എത്തിയപ്പോഴേക്കും നടീനടന്മാരിലുണ്ടായ മാറ്റങ്ങളാണ് തിയറ്റർ തെറാപ്പിയുടെ സാധ്യതകളെ വെളിച്ചത്തുകൊണ്ടുവരുന്നത്. സംഘത്തിലെ നടനായ ഗിരീഷ് സംസാരിക്കാൻതുടങ്ങിയത് നാടകവും അനുബന്ധപരിശീലനവും തുടങ്ങിയ ശേഷമാണ്. കഴിഞ്ഞില്ല, പൊതുസമൂഹവുമായി ഇടപഴകുന്നതിൽ, ഉച്ചാരണശുദ്ധിയിൽ, സംഭാഷണങ്ങൾ ഓർത്തുവച്ച് കൃത്യതയോടെ പറയുന്നതിൽ തുടങ്ങി അതുവരെയുണ്ടായിരുന്ന അവരുടെ പെരുമാറ്റരീതിയിൽ സംഭവിച്ച മാറ്റംതന്നെയാണ് ഡോക്ടർമാരെോലും അത്ഭുതപ്പെടുത്തിയത്. ശരീരപ്രകൃതിയിലും ഗുണപരമായ മാറ്റം വരുത്താൻ നാടകത്തിനായി.

കെ വി ഗണേഷ്

കെ വി ഗണേഷ്

സാങ്കേതികവിദഗ്ധരുടെ വലിയ നിരയാണ് സ്വർണകലശത്തിനുപിന്നിൽ അണിനിരന്നത്. അതാകട്ടെ മഹനീയകർമത്തിൽ പങ്കാളിയാകുന്ന ചാരിതാർഥ്യത്തോടെ.
ദീപസംവിധാനം: ജോസ് കോശി. സംഗീതം: സത്യജിത.് സഹായം: രാമചന്ദ്രൻ, കെ ജി അപ്പു. മേക്കപ്പ്, കോസ്റ്റ്യും: ജേക്കബ് പൗലോസ്, ജിമിൻ ജോർജ്, സിനി സുനിൽ. കലാസംവിധാനം: ഫ്രാൻസിസ്. സർഗസഹായം: ഗിരീശൻ. ഡോ. പി ഭാനുമതിയാണ് സംഘനേതൃത്വം. കേശവൻ, നിപുൺ, സുരിൽ, ഗിരീഷ്, കണ്ണൻ, ബിനോയ്, സുഭാഷ്, സുജിത്, രാജി എൽത്തുരുത്ത്, രാജി അമ്മ, വൈശാഖ് എന്നിവരാണ് അരങ്ങിൽ.

പ്രധാന വാർത്തകൾ
Top